Category: Malayalam Poems
“എങ്ങോട്ടാണീ പോക്ക് ?” (Engottanee Pokku ?)
“ഇന്നത്തെ കണി കൊള്ളാം”
| കണ്ണുകളടച്ചു ഞാൻ ഉൾവലിഞ്ഞു, അറിയുന്ന ജപമാല ചൊല്ലിത്തീർക്കവേ കാതിലാഞ്ഞൊരാ കഠോര ഭാഷ്യം എന്തെന്ന ചോദ്യമെൻ മുനിഭാവം മറ നീക്കി കണ്ണിൻ മുന്നിൽ ഇരിക്കുന്ന രൂപം, നിർണ്ണയമസാധ്യം സാധാരണം സ്ത്രീയോ, പുരുഷനോ നപുംസക ജൻമമോ ? രൂപസാദൃശ്യം ചൊൽവതു കഷ്ടവും നാരീ കേശം, പൗരുഷ കായം, വേഷചാതുര്യം സമ്മിശ്രഭേഷം താടീ മീശാ സമൃദ്ധം മുഖഭാവം കായം രോമ സമൃദ്ധം, വൃത്തിഹീനം ! ആധുനികത്തിന്റെ പേരിലാണെങ്കിലും മുഖമെന്തേ സ്വല്പം നീരിൽ നനയ്ക്കാതേ കണ്ണിലടിഞ്ഞ പീളയെങ്കിലുമെന്തേ നീ തെല്ലും തിരുമ്മി നീക്കാൻ മടിക്കതും ? ദന്ത ഭംഗി കുറവില്ല തെല്ലുമേ ദുർഗന്ധമൊന്നു മാത്രം സഹിക്കില്ല ആധുനിക ജൻമമേ നീ നിന്റെ വായ് മാത്രം തെല്ലും തുറക്കാതെ കരുണ ചെയ്ക സ്വല്പം !! ബാഹ്യ സൗന്ദര്യം ഇത്രമേൽ വർണ്യമേ ആന്തരികത്തിന്റെ കാര്യം അചിന്ത്യം അത്ര മാത്രം തെല്ലും സാഹസമൊന്നുമേ ചെയ്യുവാൻ അടിയനു സാവകാശം പോരാ !! ലോഹ വളയങ്ങൾ എങ്ങും തിളങ്ങുന്നു മൂക്കിലും വായിലും കാതിൽ, വശങ്ങളിൽ സർവ്വത്ര പ്രാകൃതമാകുമീ നരരൂപം ആധുനിക യുഗത്തിൻ പ്രതിശ്ചായ പോലും !! |
ഭൂഗോളം തിരിയുമ്പോൾ
| ഭൂമി തന്നച്ചുതണ്ടിൽ തിരിയും കാലത്തോളം സൂര്യ ഗോളം താപമരുളും, വെളിച്ചം തെളിക്കും ഇരുളിന്നു ചന്ദ്രൻ തൻ കുളിർ വെട്ടം പകർന്നേകും കാലയവനിക മുറപോൽ തന്നെ നീങ്ങും കാലങ്ങൾ മാറിമറിഞ്ഞു വരും, എന്നും വർഷം വരും, പുഴകൾ നിറഞ്ഞു കവിയും വേനലിൽ ജലത്തിനായ് ജനം നാടുനീളെ പായും മഞ്ഞു വന്നാൽ പുൽത്തരികൾ മരിക്കും അഗ്നിഗോളം ഇന്ന് തീ വിതറുമ്പോൾ ജീവനുമായ് മർത്യൻ എമ്പാടും ഓടുന്നു ഹിമശൈലം ഉരുകി ഒഴുകിമാറുമ്പോൾ ഭൗമ തീരം സമുദ്രം വിഴുങ്ങുന്നു ഋതുഭേദം, ദോഷം മനുഷ്യന്നു മാത്രമോ മൃഗലോകം എന്തു പിഴച്ചിന്ന് ആർത്തിപൂണ്ട മർത്യൻ വാഴുന്നേടം പുല്ലു പോലും മുളക്കില്ലൊരു കാലം കാലത്തിൻ ഗതി മാറുന്നിതാ എന്നും പോൽ ബാല്യങ്ങൾ തൻ ദൈർഘ്യം ചുരുങ്ങുന്നു ദീർഘവീക്ഷണം ഇല്ലാത്തീ ഭൂമിയിൽ എത്ര കാലം ജീവൻ നിലനിൽക്കും, കാണാം !! |