| കണ്ണുകളടച്ചു ഞാൻ ഉൾവലിഞ്ഞു, അറിയുന്ന ജപമാല ചൊല്ലിത്തീർക്കവേ കാതിലാഞ്ഞൊരാ കഠോര ഭാഷ്യം എന്തെന്ന ചോദ്യമെൻ മുനിഭാവം മറ നീക്കി കണ്ണിൻ മുന്നിൽ ഇരിക്കുന്ന രൂപം, നിർണ്ണയമസാധ്യം സാധാരണം സ്ത്രീയോ, പുരുഷനോ നപുംസക ജൻമമോ ? രൂപസാദൃശ്യം ചൊൽവതു കഷ്ടവും നാരീ കേശം, പൗരുഷ കായം, വേഷചാതുര്യം സമ്മിശ്രഭേഷം താടീ മീശാ സമൃദ്ധം മുഖഭാവം കായം രോമ സമൃദ്ധം, വൃത്തിഹീനം ! ആധുനികത്തിന്റെ പേരിലാണെങ്കിലും മുഖമെന്തേ സ്വല്പം നീരിൽ നനയ്ക്കാതേ കണ്ണിലടിഞ്ഞ പീളയെങ്കിലുമെന്തേ നീ തെല്ലും തിരുമ്മി നീക്കാൻ മടിക്കതും ? ദന്ത ഭംഗി കുറവില്ല തെല്ലുമേ ദുർഗന്ധമൊന്നു മാത്രം സഹിക്കില്ല ആധുനിക ജൻമമേ നീ നിന്റെ വായ് മാത്രം തെല്ലും തുറക്കാതെ കരുണ ചെയ്ക സ്വല്പം !! ബാഹ്യ സൗന്ദര്യം ഇത്രമേൽ വർണ്യമേ ആന്തരികത്തിന്റെ കാര്യം അചിന്ത്യം അത്ര മാത്രം തെല്ലും സാഹസമൊന്നുമേ ചെയ്യുവാൻ അടിയനു സാവകാശം പോരാ !! ലോഹ വളയങ്ങൾ എങ്ങും തിളങ്ങുന്നു മൂക്കിലും വായിലും കാതിൽ, വശങ്ങളിൽ സർവ്വത്ര പ്രാകൃതമാകുമീ നരരൂപം ആധുനിക യുഗത്തിൻ പ്രതിശ്ചായ പോലും !! |